ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ ആവേശത്തിലാണ് കായികലോകം. ഇന്ന് അർധരാത്രി ഇന്ത്യൻ സമയം നടക്കുന്ന അർജന്റീന – സ്പെയിൻ പോരാട്ടം കാണുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്.
മത്സരം കഴിഞ്ഞ് പുലർച്ചെ ഉറങ്ങുന്നവർക്ക് തൊട്ടടുത്ത ദിവസം ബുദ്ധിമുട്ടുണ്ടാകുമെന്നതിനാലാണ് തിങ്കളാഴ്ച അവധി വേണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. വിഷയത്തിൽ കായിക വകുപ്പ് മന്ത്രി ഒ.ജെ.
ജനീഷ് പ്രതികരണവുമായി രംഗത്തെത്തി. “ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്നാണ് കായിക വകുപ്പിന്റെ അഭിപ്രായം.
എന്നാൽ അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളും തടസ്സങ്ങളുമുണ്ടെന്ന്” മന്ത്രി വ്യക്തമാക്കി. പെട്ടെന്നൊരു ദിവസം അവധി പ്രഖ്യാപിക്കുന്നത് ബാങ്കിംഗ് മേഖലയെയും വിവിധ സർക്കാർ സേവനങ്ങളെയും ബാധിക്കുമെന്നതാണ് പ്രധാന തടസ്സം.
യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, വിദ്യാർത്ഥികളുടെ കായിക ആവേശം കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന കുട്ടികൾക്ക് തിങ്കളാഴ്ച സ്കൂളിലെത്താൻ പ്രയാസമുണ്ടാകുമെന്നതിനാലാണ് ഈ തീരുമാനം. രക്ഷിതാക്കളും ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച മുതൽ ക്ലാസുകൾ സാധാരണ നിലയിൽ തുടരും. അവധി പ്രഖ്യാപിച്ച പ്രധാന വിദ്യാലയങ്ങൾ താഴെ പറയുന്നവയാണ്:
മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട
എസ് എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ. കൂടാതെ തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

