സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഉടലെടുത്ത വിവാദങ്ങളിൽ കെഎസ്യു സ്വീകരിക്കുന്ന നിലപാടുകളിൽ കർശന നിർദേശവുമായി കെപിസിസി നേതൃത്വം രംഗത്ത്. വിഷയത്തിൽ പരസ്യ പ്രസ്താവനകളോ പ്രതിഷേധങ്ങളോ വേണ്ടെന്ന് പാർട്ടി നേതൃത്വം നിർദേശിച്ചു.
സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണമെന്നും നേതൃത്വം താക്കീത് നൽകി. വിഷയത്തിൽ പരിഹാരം കാണുന്നതിന്റെ ഭാഗമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
ഇതിനായി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും കത്ത് നൽകാൻ സംഘടന ആലോചിക്കുന്നുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ഇടപെടലിലൂടെ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.
സംഭവത്തിൽ അലോഷ്യസ് സേവ്യർ സ്വീകരിച്ച നിലപാടുകളെ തള്ളിക്കളയാതെയായിരുന്നു രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പ്രതികരണങ്ങൾ.
പാർട്ടിക്ക് ഉള്ളിൽ നിന്ന് തന്നെ വിഷയത്തിൽ വ്യക്തത വരുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

