ദില്ലിയിൽ സിജെപിയുടെ സമരവേദിയിൽ നിന്ന് പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കിനെ പൊലീസ് നീക്കം ചെയ്തത് അതീവ രഹസ്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷനിലൂടെയാണെന്ന വിവരം പുറത്തുവന്നു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പതിവ് സുരക്ഷാ പരിശോധനയാണെന്ന് വരുത്തിത്തീർത്താണ് ഉന്നത ഉദ്യോഗസ്ഥർ പൊലീസിന് നിർദ്ദേശം നൽകിയത്.
വെള്ളിയാഴ്ച തന്നെ എസ്.എച്ച്.ഒമാർക്ക് പ്രത്യേക സന്ദേശം കൈമാറിയിരുന്നു. തുടർന്ന് ഓപ്പറേഷന്റെ അന്തിമ ഘട്ട
തയ്യാറെടുപ്പുകൾക്കായി പുലർച്ചെ മൂന്ന് മണിക്ക് മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകി. അവിടെ വെച്ചാണ് ഓപ്പറേഷന്റെ യഥാർത്ഥ ലക്ഷ്യം ഉദ്യോഗസ്ഥരെ അറിയിച്ചത്.
സമരക്കാരെ പ്രകോപിപ്പിക്കാതിരിക്കാൻ മെഡിക്കൽ പരിശോധനയ്ക്കെത്തിയ വൈദ്യസംഘമെന്ന വ്യാജേന മഫ്തിയിലാണ് പൊലീസ് സംഘം സമരസ്ഥലത്തെത്തിയത്. സമരവേദിയിലെ പ്രധാന സാന്നിധ്യമായിരുന്ന അഭിജിത് ദിപ്കെ അവിടെനിന്ന് മാറുന്നതുവരെ കാത്തുനിന്ന ശേഷമാണ് പൊലീസ് സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, പൊലീസ് നീക്കത്തെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സോനം വാങ്ചുക്ക് തന്റെ നിരാഹാര സമരം തുടരുകയാണ്. നിലവിൽ ഐവി ഫ്ലൂയിഡോ മരുന്നുകളോ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.
എന്നിരുന്നാലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സോനം വാങ്ചുക്കിനെ മാറ്റിയെങ്കിലും ജന്തർമന്തറിലെ സമരവേദിയിൽ അഭിജിത് ദിപ്കെ നിരാഹാര സമരം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

