കോഴിക്കോട് പാളയത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പാളയം സ്വദേശി പുതിയ കോവിലകം പറമ്പ് ബിജു ആണ് മരണപ്പെട്ടത്.
ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ലഹരി മാഫിയയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബിജുവിന്റെ മാതാവ് വ്യക്തമാക്കി.
“മരണത്തിന് പിന്നിൽ ലഹരി മാഫിയയെന്ന് സംശയിക്കുന്നതായി മാതാവ് ബേബി ട്വന്റിഫോറിനോട് പറഞ്ഞു.” പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്നും കുടുംബം ആരോപിക്കുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വീടിനോട് ചേർന്നുള്ള മുറിയിൽ ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മാതാവാണ് ആദ്യം മൃതദേഹം കണ്ടത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

