അടൂരിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒന്നര വയസ്സുകാരനായ മുഹമ്മദ് റംസാന് ഗുരുതരമായി പരിക്കേറ്റു. വീടിന് സമീപത്തുള്ള റോഡരികിലെ ഓടയിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് നേരെ നായ്ക്കളുടെ ആക്രമണമുണ്ടായത്.
സംഭവത്തെക്കുറിച്ച് കുട്ടിയുടെ മാതാവായ ഷാഹിന പറയുന്നതിങ്ങനെ: ‘‘മുറ്റത്തു കുട്ടികളുടെ കളിചിരികളാണു കേട്ടിരുന്നത്. പെട്ടെന്നാണു നായ്ക്കൾ കുരയ്ക്കുന്നതും കുഞ്ഞുങ്ങളുടെ കരച്ചിലും കേട്ടത്.
വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഓടിയെത്തുമ്പോൾ മൂത്ത മകൻ സൽമാൻ വീടിനുള്ളിലേക്ക് ഓടിയെത്തി. റോഡരികിൽ ഓടയിൽ ഇളയ മകനായ ഒന്നര വയസ്സുള്ള മുഹമ്മദ് റംസാൻ ഓടയിൽ നായ്ക്കളുടെ കടിയേറ്റ് കിടന്നു വാവിട്ടു കരയുന്ന കാഴ്ചയാണു കണ്ടത്.
ഞാൻ കുഞ്ഞിന്റെ അടുത്തേക്ക് എത്താൻ ശ്രമിച്ചപ്പോൾ നായ്ക്കൾ എനിക്കു നേരെയും കുരച്ചെത്തി.’’ ബഹളം കേട്ടു പരിസരവാസികൾ ഓടിക്കൂടിയതോടെയാണ് നായ്ക്കളെ തുരത്താൻ സാധിച്ചത്. ഇതിനിടയിൽ കുട്ടിയുടെ മുഖത്തും തലയിലും കൈകാലുകളിലും സാരമായ പരിക്കുകൾ ഏറ്റിരുന്നു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി എന്ന് ഷാഹിന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

