ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന അനധികൃത പടക്ക നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരത്തോടെ നഗരത്തിലെ വസ്ത്രാൽ മേഖലയിലാണ് ഈ വൻ ദുരന്തം സംഭവിച്ചത്. ലൈസൻസ് റദ്ദാക്കപ്പെട്ട
സാഹചര്യത്തിൽ ഒരു ഫാമിൽ പ്രവർത്തിച്ചുവന്ന ‘ടാലന്റ് ഫയർവർക്സ്’ എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്. അപകടസമയത്ത് ഏകദേശം പതിനെട്ടോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലിയിൽ ഏർപ്പെട്ടിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ സ്ഥിരീകരിച്ചു.
വിവരമറിഞ്ഞയുടൻ ഫയർഫോഴ്സും റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റ ഒൻപത് പേരെയും ഉടൻ തന്നെ ചികിത്സയ്ക്കായി സിവിൽ ആശുപത്രിയിലേക്കും മണിനഗറിലെ എൽ ജി ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ അനുശോചനം ഈ ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

