കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന് മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാകുന്നു.
ചികിത്സാ പിഴവ് സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വൈകാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കുട്ടിയുടെ ചികിത്സയില്‍ പങ്കാളികളായ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക നിഗമനങ്ങള്‍ സൂചിപ്പിക്കുന്നു.
ഈ റിപ്പോര്‍ട്ട് ലഭ്യമായതിന് ശേഷം മാത്രമായിരിക്കും കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഈ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട
ഡോ. അഞ്ജലി മുന്‍കൂര്‍ ജാമ്യം തേടി തലശ്ശേരി കോടതിയെ സമീപിച്ചിട്ടുണ്ട്.
ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും. സംഭവത്തിന്റെ പശ്ചാത്തലം
കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂര്‍ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകന് ദേവാന്‍ഷ് ശൗര്യ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്.
ചുണ്ടിലും താടിയിലുമുണ്ടായ മുറിവുകള്‍ക്ക് തുന്നലിടാനായി പയ്യന്നൂര്‍ ബിഎംഎച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അനസ്തേഷ്യ നല്‍കിയതിനെത്തുടര്‍ന്ന് കുട്ടി പെട്ടെന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

