രാജ്യത്തുടനീളം ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി (NEET-UG) പുനപരീക്ഷയുടെ മുന്നൊരുക്കങ്ങൾ എൻടിഎ പൂർത്തിയാക്കുന്നു. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാളെ, അതായത് ജൂൺ 20-ന് രാജ്യവ്യാപകമായി മോക്ക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ഈ പരിശീലന പരിപാടിയിൽ രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ പങ്കാളികളാകും. പരീക്ഷയുടെ പശ്ചാത്തലം
നേരത്തെ മെയ് മാസത്തിൽ നടന്ന പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട
ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ് ജൂൺ 21-ന് പുനപരീക്ഷ നടത്താൻ തീരുമാനിച്ചത്. ഇന്ത്യയിലെ 5000-ത്തിലധികം കേന്ദ്രങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
അഡ്മിറ്റ് കാർഡ് സംബന്ധിച്ച നിർദ്ദേശങ്ങൾ
പരീക്ഷാർത്ഥികൾക്കായി എൻടിഎ നിർണ്ണായക അറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഔദ്യോഗികമായി ഇമെയിൽ, എസ്എംഎസ്, വാട്സ്ആപ്പ് സന്ദേശങ്ങൾ വഴിയാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള അറിയിപ്പുകൾ വിദ്യാർത്ഥികളിലേക്ക് എത്തുക.
‘NICPEP’, ‘[email protected]’ എന്നീ ഐഡികളിൽനിന്ന് വരുന്ന സന്ദേശങ്ങൾ മാത്രമേ വിശ്വാസത്തിലെടുക്കാവൂ എന്ന് അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു.
ജൂൺ 21-ലെ പരീക്ഷയ്ക്കായി ഇതിനകം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തവർ വീണ്ടും അത് ചെയ്യേണ്ടതില്ല. എന്നാൽ, മെയ് മൂന്നാം തീയതി നടന്ന പരീക്ഷയ്ക്കായി ഉപയോഗിച്ച പഴയ അഡ്മിറ്റ് കാർഡുകൾ അസാധുവാണെന്നും എൻടിഎ വ്യക്തമാക്കി.
സുരക്ഷാ ക്രമീകരണങ്ങളും വിശദീകരണവും
പുനപരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് പൂർണ്ണമായും തള്ളി. ചോദ്യപ്പേപ്പറുകൾ പൂർണ്ണ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പിന്റെ വിവിധ തലങ്ങളിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിരീക്ഷണം കർശനമാക്കുകയും ചോദ്യപ്പേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഓരോ പരീക്ഷാ കേന്ദ്രത്തിലും ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

