സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് വൻ ഊന്നൽ നൽകിക്കൊണ്ടുള്ള 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു.
ആരോഗ്യമേഖലയ്ക്കായി മൊത്തം 2076.02 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. പ്രധാന പ്രഖ്യാപനങ്ങൾ ആരോഗ്യ ടൂറിസത്തിൽ കേരളത്തെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതിനായി റീച്ച് കേരള എന്ന നൂതന പദ്ധതിക്ക് തുടക്കം കുറിക്കും.
ഇതിന്റെ ഭാഗമായി **കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി** സ്ഥാപിക്കാൻ 100 കോടി രൂപ അനുവദിച്ചു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ, ഗവേഷണ ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി.
മെഡിക്കൽ വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളജും സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ, കാസർകോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളജുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപയും വകയിരുത്തി.
എറണാകുളം മെഡിക്കൽ കോളജിന്റെ വികസനത്തിനായി 10 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട
മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകി എയിംസ് നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രത്യേക പദ്ധതികൾ * ക്ഷേമപദ്ധതികൾ: കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും വയോജനങ്ങൾക്കായി പ്രത്യേക കെയർ ഗിവർ പദ്ധതിയും നടപ്പിലാക്കും.
മുതിർന്ന പൗരന്മാർക്കായി ഫിറ്റ്നസ് സെന്ററുകളും പകൽവീടുകളും ഒരുക്കും.
* രോഗപ്രതിരോധം: കാൻസർ പ്രതിരോധത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. മലപ്പുറത്ത് കാൻസർ സെന്റർ സ്ഥാപിക്കാൻ 10 കോടിയും, മഞ്ചേരി താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കാൻ അഞ്ച് കോടിയും അനുവദിച്ചു.
* അപൂർവ്വ രോഗങ്ങൾ: സ്പൈനൽ മസ്കുലാർ അട്രോഫി പോലുള്ള അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനൊപ്പം, ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്ക് ഇൻസുലിൻ പമ്പുകളും ഗ്ലൂക്കോസ് മോണിറ്ററിങ് സെൻസറുകളും ലഭ്യമാക്കും.
ഇൻസുലിൻ പമ്പ് തദ്ദേശീയമായി നിർമിക്കുന്നതിന് സർക്കാർ സഹായം നൽകും.
* തൊഴിൽ മേഖല: കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ച് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
* ആദിവാസി-തീരദേശ ആരോഗ്യ പരിപാലനം: ആദിവാസി മേഖലകൾക്കായി ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലകൾക്കായി കോസ്റ്റൽ കെയർ യൂണിറ്റുകളും സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും.
* ഗോൾഡൻ അവർ പ്രോജക്ട്: അത്യാഹിത ട്രോമാ ചികിത്സ വേഗത്തിലാക്കാൻ ഡിജിറ്റലൈസ്ഡ് സംവിധാനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള ഗോൾഡൻ അവർ പ്രോജക്ട് നടപ്പിലാക്കും. നാൽപത് വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യ പരിശോധനയ്ക്കുള്ള ധനസഹായവും കാരുണ്യ ആരോഗ്യ പദ്ധതിയിലെ കുടിശിക തീർക്കാനുള്ള നടപടികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനത്തിനായി സ്കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

