രാജ്യത്തെ വിവിധ മത്സര പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉണ്ടായ വിദ്യാർത്ഥികളുടെ ആത്മഹത്യകളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രധാനമന്ത്രിക്ക് കത്തയച്ചു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരമായി നൽകണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിലുണ്ടായ ഗുരുതരമായ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു.
വിദ്യാഭ്യാസത്തിനായി വായ്പയെടുത്ത രക്ഷിതാക്കളുടെ ദുരവസ്ഥയും കത്തിൽ വ്യക്തമാക്കുന്നുണ്ട്. “ഭാരമേറിയ ഹൃദയവുമായാണ് ഈ കത്തെഴുതുന്നത്, നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്ക് തന്നെ ഭീഷണിയാവുന്ന ഉയര്‍ന്നുവരുന്ന വലിയ പ്രതിസന്ധിയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്” എന്ന് അഭിജിത് ദീപ്കെ കത്തിൽ കുറിച്ചു.
വിദ്യാഭ്യാസ സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന വിമർശനവും കത്തിലൂടെ അദ്ദേഹം ഉന്നയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

