യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധങ്ങൾ നിർമിച്ചുനൽകാമെന്ന വ്യാജ കരാറിന്റെ അടിസ്ഥാനത്തിൽ 800 കോടി രൂപയുടെ ബിസിനസ് വാഗ്ദാനം നൽകി 1.75 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ വിപിവിവി കമ്പനിക്കെതിരെ ഡൽഹി പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്ആർഐടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പരാതിയിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രസ്തുത കമ്പനിയുടെ മലയാളിയായ മാനേജിങ് ഡയറക്ടർ ഡോ. മധു നമ്പ്യാരാണ് പരാതിക്കാരൻ.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2024 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായാണ് സ്ഥാപനം വഞ്ചിക്കപ്പെട്ടത്. വിപിവിവി കമ്പനിയും ചെയർമാൻ വെങ്കിട്ട
വെങ്കിട്, ഡയറക്ടർമാരായ ഹിതേഷ് കുമാർ, രാഹുൽ രാജീവ് നായർ, രക്ഷാധികാരി ‘ഡോക്ടർ സാബ്’, ഡിഫൻസ് എക്സ്പെർട്ട് എന്ന് അവകാശപ്പെടുന്ന രാജൻ മാലിക്ക്, ഡിഫൻസ് ലേഡി എന്നറിയപ്പെടുന്ന പി. സുമിത സുധാകർ, ബിസിനസ് സ്ട്രാറ്റജിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന അഖീൽ അഹമ്മദ്, വിപിവിവി ഉദ്യോഗസ്ഥരായ മാനസി മലബാറി, ഗോപിക രാജ്, മുഖ്യദല്ലാൾ യലേത്തി പദ്മരാജ് ഗോപാൽ, കെ.
രാജീവൻ, അഭിനവ് പോൾ എന്നിവരാണ് ഈ കേസിലെ പ്രതികൾ. കേരളത്തിൽ വിപിവിവി സ്ഥാപനത്തിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ എഫ്ഐആർ പകർപ്പുകൾ ഉൾപ്പെടെയുള്ള രേഖകൾ സഹിതമാണ് ഡൽഹിയിലെ വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്.
തുടർന്ന് ഒരു മാസം നീണ്ടുനിന്ന തെളിവെടുപ്പ് നടപടികളും മൊഴിയെടുക്കലും പൂർത്തിയാക്കിയ ശേഷമാണ് ഡൽഹി പൊലീസ് കേസ് ഫയൽ ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച വേളയിൽ, വിപിവിവിയുടെ ഔദ്യോഗിക രേഖകൾ പരിശോധിക്കാൻ ഡൽഹി പൊലീസിന് അധികാരമില്ലെന്ന് വാദിച്ചുകൊണ്ട് മുഖ്യപ്രതിയായ വെങ്കിട്ട
വെങ്കിട് ഡൽഹിയിൽ നിന്നും ഒളിവിൽ പോവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

