വീണ്ടും ഭാരതാംബ ചിത്ര വിവാദം; രാജ്ഭവനിലെ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് പരിപാടി ബഹിഷ്കരിച്ച് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം ∙ രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദം വീണ്ടും. ഇന്നത്തെ പരിപാടിയില്‍നിന്ന് മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയി.
സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ആശംസ അറിയിച്ചശേഷം മന്ത്രി പോകുകയായിരുന്നു. രാജ്ഭവനില്‍നിന്നുള്ള അറിയിപ്പില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അവിടെ ചെല്ലുമ്പോഴാണ് ഭാരതാംബയുടെ ചിത്രം വച്ചിരിക്കുന്നത് കണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു.
തുടര്‍ന്ന് പ്രസംഗത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചത് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
Also Read
സര്‍ക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ ഇത്തരം രാഷ്ട്രീയ ചിഹ്നങ്ങള്‍ ബോധ്യപ്പെടുന്ന ചിത്രം വച്ച് വിളക്കു കത്തിക്കുന്നത് ശരിയല്ലെന്നും അതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.
രാജ്ഭവനെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യ എന്റെ രാജ്യമാണ്.
ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്രസങ്കല്‍പ്പവും അതിനു മുകളില്‍ അല്ല എന്ന് പ്രിയപ്പെട്ട
കുട്ടികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രസംഗത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് യോഗത്തില്‍നിന്ന് വാക്കൗട്ട് ചെയ്യുന്നതായി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

