പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പൊതുജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങൾ ചർച്ചയാകുമ്പോൾ, അദ്ദേഹത്തിന്റെ കലാലയ കാലത്തെ ഓർമ്മകൾ വീണ്ടും ശ്രദ്ധ നേടുന്നു.
കൊച്ചി തേവര എസ്എച്ച് കോളജിലെ പഠനകാലം വി.ഡി. സതീശന്റെ നേതൃത്വപാടവം തെളിയിച്ച വേദിയായിരുന്നു.
1979 മുതൽ 1981 വരെയുള്ള പ്രീഡിഗ്രി പഠനകാലത്തും, 1981 മുതൽ 1984 വരെയുള്ള ഡിഗ്രി കാലഘട്ടത്തിലുമായി തുടർച്ചയായ അഞ്ച് വർഷം കോളജ് യൂണിയൻ ഭാരവാഹിയായി അദ്ദേഹം പ്രവർത്തിച്ചു. ഇതിൽ നാല് വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും ഒരു വർഷം ആർട്സ് ക്ലബ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1982-ൽ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്ന കാലത്ത്, അന്നത്തെ യുവതാരം മോഹൻലാലിനെ ഉദ്ഘാടകനായി കോളജിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അന്ന് മോഹൻലാൽ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നിരുന്നില്ലെന്നും, വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായി വരികയായിരുന്നുവെന്നും സഹപാഠികൾ ഓർക്കുന്നു.
അക്കാലത്ത് ‘പടയോട്ടം’ എന്ന ചിത്രം പുറത്തിറങ്ങിയ സമയമായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ എസ്എച്ച് കോളജിന് സമീപം കായലോര വസതി സ്വന്തമാക്കി.
വി.ഡി. സതീശന്റെ നാടായ നെട്ടൂർ, പനങ്ങാട്, കുമ്പളം എന്നിവ അക്കാലത്ത് ദ്വീപ് സമൂഹങ്ങളായിരുന്നു.
കരമാർഗ്ഗം കൊച്ചി നഗരവുമായി ബന്ധമില്ലാതിരുന്ന ആ കാലഘട്ടത്തിൽ, വലിയ പ്രതിസന്ധികൾ അതിജീവിച്ചാണ് ദ്വീപ് നിവാസികൾ പൊതുജീവിതത്തിൽ ഉയർന്നു വന്നത്. തന്റെ ഒരു വർഷം സീനിയറായിരുന്ന പി.
സുരേഷ് കുമാർ (മുൻ പത്രപ്രവർത്തകൻ) അന്നത്തെ കാലത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “കോളജ് പഠന കാലത്ത് സതീശൻ രാഷ്ട്രീയത്തിലും, മോഹൻലാൽ സിനിമയിലും സൂപ്പർ സ്റ്റാറുകളാകുമെന്ന് അധികമാരും വിചാരിച്ചിരുന്നില്ല.” ഇന്ന് ഇരുവരും തങ്ങളുടെ കർമ്മമേഖലകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയതിലുള്ള അഭിമാനമാണ് സഹപാഠികൾ പങ്കുവെക്കുന്നത്. സതീശൻ പറഞ്ഞ പോലെ എല്ലാം ഒരു ദൈവ നിയോഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

