കോഴിക്കോട്: സംസ്ഥാനത്ത് വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി മന്ത്രി എൻ ഷംസുദ്ദീൻ രംഗത്ത്. സർക്കാർ അധികാരത്തിൽ വന്നയുടൻ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതല്ലെന്നും കോടതിയുടെ വ്യക്തമായ നിർദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വഖഫ് ബോർഡ് തിരഞ്ഞെടുപ്പിൽ ചില അപാകതകളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകുകയും, അത് നിയമപരമായി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുതിയ വഖഫ് ബോർഡിനെതിരെ സമർപ്പിച്ച ഹർജി കോടതി നിരുപാധികം തള്ളിക്കളഞ്ഞതായും മന്ത്രി വ്യക്തമാക്കി. അതിനിടയിൽ, കാന്തപുരം വിഭാഗത്തിന്റെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച മന്ത്രി, വിഷയത്തിൽ എല്ലാ വിഭാഗങ്ങളെയും ഒപ്പം ചേർത്ത് മുന്നോട്ട് പോകുമെന്നും എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

