ചരിത്രപ്രധാനമായ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിന് ഉപയോഗിച്ച ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങൾ സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി. എസ്ഡിഎക്സ്01, എസ്ഡിഎക്സ്02 എന്നീ ഉപഗ്രഹങ്ങളാണ് നിശ്ചിത കാലാവധി പൂർത്തിയാക്കിയ ശേഷം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിത്തീർന്നത്.
ഒക്ടോബർ പന്ത്രണ്ട്, പതിമൂന്ന് തീയതികളിലായിരുന്നു ഈ ഉപഗ്രഹങ്ങളുടെ തിരിച്ചുവരവ്. ഏഴ് മണിക്കൂർ ഇടവേളയിലായിരുന്നു രണ്ട് ഉപഗ്രഹങ്ങളും അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്.
ഒന്നാം ഉപഗ്രഹം പന്ത്രണ്ടാം തീയതി രാത്രി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ ഓസ്ട്രേലിയയുടെ പടിഞ്ഞാറ് ഭാഗത്തായാണ് എത്തിയത്. തുടർന്ന് പതിമൂന്നിന് പുലർച്ചെ വടക്കൻ പസഫിക് സമുദ്രത്തിന് മുകളിലാണ് രണ്ടാം ഉപഗ്രഹം എത്തിയത്.
ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹങ്ങളെ വിജയകരമായി കൂട്ടിച്ചേർക്കുന്നതായിരുന്നു സ്പേഡെക്സ് ദൗത്യം. 2024 ഡിസംബർ മുപ്പതിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില് നിന്ന് പിഎസ്എല്വി-സി60 റോക്കറ്റ് ഉപയോഗിച്ച് സ്പേഡെക്സ് ദൗത്യം വിക്ഷേപിച്ചത്.
2025 ജനുവരി പതിനാറിനായിരുന്നു ഉപഗ്രഹങ്ങളുടെ ആദ്യ ഡോക്കിംഗ് ചരിത്രത്തിൽ ഇടംനേടിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ കന്നി സ്പേസ് ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കിയ ശേഷം രണ്ട് വട്ടം ഡോക്കിങ്ങും അൺഡോക്കിങ്ങും ഇവർ വിജയകരമായി നടത്തിയിരുന്നു.
കൂടാതെ ഉപഗ്രഹങ്ങൾ തമ്മിൽ ഊർജ്ജക്കൈമാറ്റവും നടത്തിയിരുന്നു. ഐഎസ്ആര്ഒയുടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്, ചന്ദ്രയാന് 4, ഗഗന്യാന് എന്നീ ഭാവി സ്വപ്ന ദൗത്യങ്ങള്ക്ക് നിര്ണായകമായ സാങ്കേതികവിദ്യയാണ് ഈ ഡോക്കിംഗ് ആന്ഡ് ഡീ-ഡോക്കിംഗ് പരീക്ഷണത്തിലൂടെ രാജ്യത്തിന് സ്വന്തമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

