ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ വൻ തോതിൽ കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഒഡീഷ ഗജപതി ജില്ലയിലെ ഗോവിന്ദ്പുർ സ്വദേശിയായ പിന്റു നായക് ആണ് അറസ്റ്റിലായത്.
3.189 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് എക്സൈസ് അധികൃതർ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് പ്രതി വലയിലായത്.
ഒഡീഷയിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്നാണ് വിവരം. സംസ്ഥാനത്ത് എക്സൈസ് വകുപ്പ് നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടി.
എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് സുധീർ, എം.സി.ബിനു, പ്രിവന്റീവ് ഓഫിസർ ഓംകാർനാഥ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രദീഷ്, ഗോപി കൃഷ്ണൻ, അരുൺ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫിസർ സുലേഖ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെടുത്തതും പ്രതിയെ പിടകൂടിയതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

