അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിലായ സംഭവത്തിൽ സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം കാണുന്നതെന്നും മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ പലതും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടെന്നും ഇവർ കരുതുന്നു എന്നും അദ്ദേഹം വിമർശിച്ചു.
എസ്എൻഡിപി മുഖ മാസികയായ ‘യോഗനാദ’ത്തിലാണ് ഈ പരാമർശങ്ങളുള്ളത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ ഇവർ വിഡ്ഢികളാക്കിയെന്നും അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീതാണ് ആന്റോയുടെ അറസ്റ്റ് എന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം, മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിന് ഇടതു സർക്കാരും കൂട്ടുനിന്നു എന്നും വിമർശനം ഉന്നയിച്ചു.
വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്തതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസ് അധികൃതരുടെ വിശദീകരണം. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ, കോടതി നടപടികൾ പൂർത്തിയാക്കി രാത്രി 7.40 ഓടെ ജയിലിലേക്ക് കൊണ്ടുപോയി.
രാത്രി 9.30 യോടെയാണ് ഇദ്ദേഹത്തെ ജയിലിൽ എത്തിച്ചത്. കേസിൽ 14 ദിവസത്തേക്കാണ് കോടതി ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തത്.
തുടർന്ന് അദ്ദേഹത്തെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ പറയും.
മദ്യം കണ്ടെടുത്ത വീട് ആന്റോയുടെ പേരിലാണെന്നാണ് പ്രൊസിക്യൂഷൻ കോടതിയെ ധരിപ്പിച്ചത്. 2025ൽ നികുതി അടച്ച രേഖകൾ ഹാജരാക്കിയതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.
എന്നാൽ, പ്രതിഭാഗം ഹാജരാക്കിയ രേഖ 2025ന് മുൻപുള്ളതാണെന്നും വ്യാജ മദ്യം കണ്ടെത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

