സിപിഐ ദേശീയ കൗൺസിലിലേക്ക് ജനറൽ സെക്രട്ടറി ഡി. രാജയുടെ മകൾ അപരാജിതയെ തിരഞ്ഞെടുത്ത സംഭവത്തിൽ അതൃപ്തി പരസ്യമാക്കി കേരള ഘടകം.
ജനറൽ സെക്രട്ടറിയും ഭാര്യയും ചേർന്ന് മകളെ ദേശീയ സമിതി അംഗമാക്കുകയായിരുന്നു എന്നാണ് പാർട്ടിക്കുള്ളിൽ ഉയർന്നിരിക്കുന്ന പ്രധാന വിമർശനം. പാർട്ടിയിലെ പ്രമുഖ വനിതാ നേതാക്കളാണ് ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ആർ. ലതാദേവി, പി.
വസന്തം, ജെ. ചിഞ്ചു റാണി തുടങ്ങിയ മുതിർന്ന നേതാക്കളാണ് കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.
അപരാജിതയെ നേരിട്ട് ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് വനിതാ നേതാക്കളുടെ നിലപാട്. വിഷയം സംബന്ധിച്ച് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഔദ്യോഗികമായി വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

