തിരുവനന്തപുരം∙ സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് എംഎല്‍എ
യില്‍. അവശ്യവസ്തുക്കളുടെ വിലവര്‍ധന സംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു വിഷ്ണുനാഥ്.
കേരളത്തിന്റെ ഉപഭോക്തൃ വില (സിപിഐ) സൂചിക പ്രകാരമുള്ള വിലക്കയറ്റ തോത് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണെന്നും വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിന്റെ ഓഗസ്റ്റിലെ വിലക്കയറ്റ തോത് 9 ആണെങ്കില്‍ രണ്ടാമതുളള കര്‍ണാടകയില്‍ അത് വെറും 3.8 ആണ്.
തുടര്‍ച്ചയായി എട്ടു മാസങ്ങളില്‍ വിലക്കയറ്റ തോതില്‍ കേരളം നമ്പര്‍ വണ്‍ ആയിരിക്കുകയാണ്. എട്ടുമാസമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
‘‘വെളിച്ചെണ്ണ വില കുതിച്ചുകയറുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്.
‘10 രൂപയുടെ പപ്പടം 400 രൂപയുടെ വെളിച്ചെണ്ണയില്‍ കാച്ചുന്ന മലയാളിയോടാണോ ട്രംപിന്റെ കളി’ എന്ന് അമേരിക്ക തീരുവ കൂട്ടിയപ്പോള്‍ ട്രോള്‍ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഒരുപാടു കാത്തിരിക്കേണ്ട
അവസ്ഥയാണ്. പപ്പടവും വെളിച്ചെണ്ണയും തമ്മിലുള്ള സമാഗമം അടുത്തിടെ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല.
ചുട്ടു തിന്നേണ്ടിവരും. സപ്ലൈകോ കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയാണ്.
സപ്ലൈകോ വിപണി ഇടപെടലിന് ആവശ്യപ്പെട്ടത് 420 കോടി രൂപയാണ്. എന്നാല്‍ വകയിരുത്തിയത് 205 കോടിയും അതില്‍ ചെലവഴിച്ചത് 176 കോടി രൂപയുമാണ്.
പിന്നെ എങ്ങനെയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത്. സബ്സിഡി സാധനങ്ങള്‍ക്കു വരെ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചു.
2016ല്‍ ചെറുപയറിന് സബ്സിഡി വില 74 രൂപയായിരുന്നു. ഇപ്പോള്‍ 90 രൂപയാണ് വില.
സമാനമായി എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു’’ – വിഷ്ണുനാഥ് പറഞ്ഞു.
‘‘ഇപ്പോള്‍ കഴിഞ്ഞ സിപിഐ സമ്മേളനങ്ങളില്‍ പോലും സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ചതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കരാറുകാര്‍ക്കു കൊടുക്കാനുള്ള പണം കൊടുക്കാത്തതിനാല്‍ അവര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല.
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഒരു രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോണ്‍ക്ലേവ് തിരുവനന്തപുരത്തു സംഘടിപ്പിക്കുകയാണ് സര്‍ക്കാരിനു മുന്നിലുള്ള ഏക പോംവഴി. ഇപ്പോള്‍ കോണ്‍ക്ലേവുകളുടെ കാലമാണ്’’ – വിഷ്ണുനാഥ് പറഞ്ഞു.
അതേസമയം പതിനഞ്ചാം നിയമസഭ ചര്‍ച്ചയ്ക്കെടുത്ത 16 അടിയന്തരപ്രമേയങ്ങളില്‍ നാലെണ്ണം വിഷ്ണുനാഥിന്റേതാണെന്നും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം sabhaTV എന്ന സൈറ്റിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

