സഹജീവികളോട് കരുണയുടെയും കരുതലിന്റെയും വലിയൊരു മാതൃക തീർക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. പ്രളയം ജീവിതം തകിടം മറിച്ചവർക്ക് കൈത്താങ്ങായി ഇവർ സമാഹരിച്ചത് രണ്ടര ലക്ഷം രൂപയാണ്.
പള്ളിക്കൂടം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ, എക്സൽസിയർ സ്കൂളിലെ ഒരു വിദ്യാർഥി, ദുബായ് മില്ലേനിയം സ്കൂളിലെ രണ്ട് വിദ്യാർഥികൾ എന്നിവരും കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ദ് ടൈനി സീഡ്’ എന്ന സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിയ ക്രൗഡ് ഫണ്ടിങ് ക്യാമ്പെയ്നിലൂടെയാണ് ഈ തുക കണ്ടെത്തിയത്. സമാഹരിച്ച 2.5 ലക്ഷം രൂപ ഉപയോഗിച്ച് അവശ്യ സാധനങ്ങൾ വാങ്ങി, വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ കുമരകം ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 84 കുടുംബങ്ങൾക്കാണ് വിതരണം ചെയ്തത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തം വീടുകൾ ഉപേക്ഷിക്കേണ്ടി വന്ന് സ്കൂൾ വളപ്പിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയവരാണ് ഈ കുടുംബങ്ങളെല്ലാം.
കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റ് സാധനങ്ങളും ഉൾപ്പെടുത്തിയാണ് പ്രത്യേക കിറ്റുകൾ തയ്യാറാക്കിയത്. അരി, പഞ്ചസാര, പരിപ്പ് വർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണസാധനങ്ങൾക്ക് പുറമെ ശുചീകരണ സാമഗ്രികൾ, തോർത്തുകൾ, ബെഡ്ഷീറ്റുകൾ, ശുചിത്വ ഉൽപ്പന്നങ്ങൾ എന്നിവയും ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരുന്നു.
സ്കൂളിൽ നടന്ന ചടങ്ങിൽ ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ എ.
അബ്ദുൽ കലാം, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി. സത്യൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എം.
എസ്. ബിജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരിതബാധിതരായ കുടുംബങ്ങൾക്ക് സഹായ കിറ്റുകൾ കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

