സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന ശക്തമായി തുടരുന്നു. മന്ത്രി പി.എ.
മുഹമ്മദ് റിയാസിന്റെ സുഹൃത്തായ വാരിഷിന്റെ ഫറോക്കിലെ വസതിയില്‍ രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ 6:30 ഓടെയാണ് പരിശോധനകള്‍ ആരംഭിച്ചത്.
എംഎല്‍എയുടെ സുഹൃത്തുക്കളുടെ വീടുകളും വിവിധ സ്ഥാപനങ്ങളും ഉള്‍പ്പെടെ ആകെ എട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. ഇതില്‍ ആറിടങ്ങളിലെ പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
റെയ്ഡിനിടെ ചില മൊബൈല്‍ ഫോണുകളും രേഖകളും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായാണ് ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

