കൊച്ചിയിൽ അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തു സംഘം പൊലീസ് പിടിയിലായി. 20 ലക്ഷം രൂപ വിലമതിക്കുന്ന 65 ഗ്രാം ഹെറോയിനുമായി ഒരു യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്.
അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്ലാം (26), മുക്സിദുൽ ഇസ്ലാം (33), രശ്മി കാത്തൂൻ (21) എന്നിവരെയാണ് പെരുമ്പാവൂർ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് പിടികൂടിയത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി ഇവർ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
അസമിൽനിന്നും ട്രെയിൻ മാർഗം ആലുവയിൽ എത്തിയ ശേഷം ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് സഞ്ചരിക്കവെ സൗത്ത് വാഴക്കുളം ഭാഗത്തുെവച്ചാണ് സംഘം പൊലീസിന്റെ വലയിലായത്. ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ അഞ്ച് സോപ്പ് പെട്ടികളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
കേരളത്തിൽ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് എത്തിച്ച ശേഷം പിറ്റേ ദിവസം തന്നെ അസമിലേക്ക് മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ പതിവ് രീതി. ഇടയ്ക്കിടയ്ക്ക് തങ്ങൾ കേരളത്തിൽ വരാറുണ്ടെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇത്രയധികം മയക്കുമരുന്ന് സംഘത്തിന് കൈമാറിയത് ആരെല്ലാമാണെന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും, ഇവർക്ക് ഇവിടെ മയക്കുമരുന്ന് കൈപ്പറ്റുന്നവരുമായുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

