കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജിൽ വിദ്യാര്‍ത്ഥിയുടെ ദാരുണ മരണത്തെ തുടര്‍ന്ന് സഹപാഠികള്‍ നടത്തിവന്ന സമരം ഔദ്യോഗികമായി പിന്‍വലിച്ചു. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം അവസാനിപ്പിച്ചത്.
ഒരാഴ്ചയ്ക്കുള്ളില്‍ സമഗ്രമായ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കുമെന്നും, സിവില്‍ വിഭാഗം എച്ച്ഒഡിയും കെടിയു കോര്‍ഡിനേറ്ററും അന്വേഷണ നടപടികള്‍ തീരുന്നതുവരെ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമെന്നും മാനേജ്മെന്റ് രേഖാമൂലം ഉറപ്പ് നല്കി. കോളജ് അധികാരികളുടെ ഭാഗത്തുനിന്ന് തുടക്കത്തിലുണ്ടായ അനിശ്ചിതത്വവും കടുംപിടുത്തവുമാണ് ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് കാരണമായത്.
സമരം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

