അപൂർവ്വവും അജ്ഞാതവുമായ രോഗാവസ്ഥ മൂലം ദിവസത്തിന്റെ ഏറിയ പങ്കും കുളത്തിലെ വെള്ളത്തിൽ കഴിയേണ്ടി വന്ന കൗമാരക്കാരന് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനിയുടെ സഹായഹസ്തം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ഇഖ്ബാൽ എന്ന കൗമാരക്കാരനാണ് തുണയേകി അംബാനിയുടെ ഇടപെടലുണ്ടായത്.
രോഗബാധയെ തുടർന്ന് പശ്ചിമ ബംഗാളിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ പ്രത്യേക വിമാനമാർഗ്ഗമാണ് മുംബൈയിൽ എത്തിച്ചത്. വെള്ളത്തിന് പുറത്തിറങ്ങിയാൽ ശരീരമാസകലം അസഹനീയമായ നീറ്റലും പൊള്ളലേറ്റതുപോലെയുള്ള അസ്വസ്ഥതകളും അനുഭവപ്പെടുന്നതായിരുന്നു ഇഖ്ബാലിന്റെ അവസ്ഥ.
ഈ യാതനയെ തുടർന്ന് രാവും പകലും വ്യത്യാസമില്ലാതെ കുളത്തിലെ വെള്ളത്തിൽ തന്നെ കഴിയാൻ ഈ കൗമാരക്കാരൻ നിർബന്ധിതനാകുകയായിരുന്നു. ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വെള്ളത്തിനടിയിൽ നിന്നോ കുളക്കരയിലോ ആയിരുന്നു.
ഈ ദയനീയാവസ്ഥ ദേശീയതലത്തിൽ വാർത്തയായതോടെയാണ് അനന്ത് അംബാനി വിഷയത്തിൽ ഇടപെടാൻ മുന്നോട്ട് വന്നത്. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇഖ്ബാലിനെ ആകാശമാർഗ്ഗം മുംബൈയിൽ എത്തിക്കുകയായിരുന്നു.
നിലവിൽ മുംബൈയിലെ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇഖ്ബാലിനെ ആശുപത്രിയിലെ പ്രത്യേക വിദഗ്ധ സംഘം സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്.
കടുത്ത സാമ്പത്തിക പരാധീനതകൾ കാരണം കുടുംബത്തിന് ഇഖ്ബാലിന്റെ രോഗത്തിന് കൃത്യമായ ചികിത്സ തേടാൻ സാധിച്ചിരുന്നില്ല. വിവിധ പ്രാദേശിക ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗമെന്താണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ല.
ശരീരത്തിലെ കഠിനമായ നീറ്റലിൽ നിന്നും ആശ്വാസം കണ്ടെത്താൻ മണിക്കൂറുകളോളം കുളത്തിൽ അഭയം പ്രാപിച്ച ഇഖ്ബാലിന്റെ ജീവിതത്തിലേക്കാണ് ഇപ്പോൾ അംബാനിയുടെ ഇടപെടലിലൂടെ പുതിയ പ്രതീക്ഷ വെളിച്ചം വീശുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

