കൊച്ചി ഇടപ്പള്ളി എൻഎച്ച് ബൈപാസിൽ റീഗൽ ജ്വല്ലേഴ്സിന്റെ പുതിയ ഫ്ലാഗ്ഷിപ് ഷോറൂം പ്രമുഖ ചലച്ചിത്രതാരം മഞ്ജു വാരിയർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉമ തോമസ് എംഎൽഎ, കൊച്ചി മേയർ വി.കെ.മിനിമോൾ, റീഗൽ ജ്വല്ലേഴ്സ് ചെയർമാൻ ടി.കെ.ശിവദാസ്, എംഡി ആൻഡ് സിഇഒ വിബിൻ ശിവദാസ്, പല്ലവി നാംദേവ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
ഇടപ്പള്ളിയെ ഒരു പ്രധാന ജ്വല്ലറി ഡെസ്റ്റിനേഷനായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള ഷോറൂമിന് പകരമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം നൽകുന്ന ഈ പുതിയ ഫ്ലാഗ്ഷിപ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത് എന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഇതോടൊപ്പം കേരളത്തിലെ മുഴുവൻ റീഗൽ ജ്വല്ലേഴ്സ് ഷോറൂമുകളിലും ന്യൂ ഏജ് ബ്രൈഡൽ ഫെസ്റ്റ് ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയിൽ 50 ശതമാനം കിഴിവും, പഴയ സ്വർണാഭരണങ്ങൾ മാറ്റിയെടുക്കുമ്പോൾ 0 ശതമാനം കിഴിവും ഉൾപ്പെടെയുള്ള ആകർഷകമായ പ്രത്യേക ഓഫറുകൾ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

