തൃശൂർ: ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ പ്രശസ്തമായ വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാൾ കൊടിയേറ്റം മറ്റന്നാൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു. അന്നേദിവസം വൈകിട്ട് 5 മണിക്ക് നടക്കുന്ന തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും മോൺ.
ജെയ്സൻ കൂനംപ്ലാക്കൽ നേതൃത്വം നൽകും. ആത്മീയ ചടങ്ങുകളോടെ ആരംഭിക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിപുലമായ ഒരുക്കങ്ങളാണ് ഒല്ലൂർ പള്ളിയിലും പരിസരപ്രദേശങ്ങളിലും ഇതിനോടകം പൂർത്തിയായി വരുന്നത്. വിവിധ ദിവസങ്ങളിലായി പ്രത്യേക പ്രാർത്ഥനകളും നൊവേനകളും തിരുനാൾ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

