സഹപ്രവർത്തകരുടെ സ്നേഹവും കരുതലും ഓർത്ത് വാകത്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രദീപ് വർമ യാത്രയയപ്പ് ചടങ്ങിനിടെ പൊട്ടിക്കരഞ്ഞു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടയിലാണ് ഹൃദയസ്പർശിയായ സംഭവമുണ്ടായത്.
2018ൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന എസ്.ഹരിശങ്കറിന്റെ സ്പെഷൽ സ്ക്വാഡിൽ അംഗമായിരിക്കെയാണ് പ്രദീപിന്റെ ജീവിതത്തെ മാറ്റിമറിച്ച അപകടം സംഭവിക്കുന്നത്. പള്ളിപ്പെരുന്നാൾ നടക്കുന്ന സ്ഥലത്ത് സിസിടിവി നിരീക്ഷണ ചുമതലയിലായിരുന്ന പ്രദീപ്, മതിൽ ചാടി മറ്റൊരു കെട്ടിടത്തിലേക്ക് ഓടിക്കയറിയ രണ്ടുപേരെ പിന്തുടരുകയായിരുന്നു.
മഫ്തിയിലായിരുന്ന പ്രദീപും സഹപ്രവർത്തകനും ഇവരെ പിടികൂടാനായി അതേ മതിൽ ചാടിക്കടന്നപ്പോൾ താഴേക്ക് വീണ് പ്രദീപിന്റെ വലതുകാലിന്റെ അസ്ഥിയിൽ നിന്നും കാൽപാദം വേർപെടുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയക്കും നീണ്ട
വിശ്രമത്തിനുമായി എട്ട് മാസം അവധിയെടുക്കേണ്ടിവന്നു. മുട്ടുമുതൽ കാൽപാദം വരെ സ്റ്റീൽ കമ്പിയിടേണ്ടി വന്ന പ്രദീപിനെ പിന്നീട് പൊലീസ് ക്യാംപിലേക്കും തുടർന്ന് വാകത്താനം സ്റ്റേഷനിലേക്കും മാറ്റിനിയമിക്കുകയായിരുന്നു.
വാകത്താനത്ത് മൂന്ന് വർഷവും എട്ട് മാസവും സേവനം അനുഷ്ഠിച്ച പ്രദീപിന് സ്വന്തം സഹോദരനെപ്പോലെയാണ് സഹപ്രവർത്തകർ പിന്തുണ നൽകിയത്. തനിക്ക് ലഭിച്ച സ്നേഹവും ആ പ്രതിസന്ധിക്കാലത്തെ ഓർമകളുമാണ് കണ്ണീറിന് കാരണമെന്ന് പ്രദീപ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

