ശരീരത്തിൽ ബ്ലഡ് ഷുഗർ അളവ് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഈ അവസ്ഥയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധിയിൽ നിർത്തുന്നതിനും ഭക്ഷണക്രമത്തിലും ജീവിതശരീരശൈലിയിലും വരുത്തേണ്ട
ചില പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്. ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നതിനും ദിവസേനയുള്ള വ്യായാമങ്ങൾ ഏറെ സഹായകരമാണ്.
അതുപോലെതന്നെ, കൃത്യസമയത്ത് നിശ്ചിത അളവിൽ ഭക്ഷണം കഴിക്കുന്ന ശീലവും ബ്ലഡ് ഷുഗർ അളവ് സ്ഥിരമായി നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ദിവസേന കുറഞ്ഞത് 7 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുന്നത് ശീലമാക്കണം.
ഇത് ശരീരത്തിൽ അടികൂടുന്ന അമിതമായ ഗ്ലൂക്കോസിനെ ഫലപ്രദമായി പുറന്തള്ളാൻ സഹായിക്കും. കൂടാതെ, ഭക്ഷണത്തിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മുഴുധാന്യങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന്റെ ദഹനപ്രക്രിയ മന്ദഗതിയിലാക്കാനും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ഏറെ ഉപകാരപ്രദമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

