ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്കിനെ പോലീസ് ബലമായി നീക്കം ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. “സോനം വാങ് ചുകിനെ നീക്കിയ നടപടി തെറ്റ്.
മോദി സർക്കാർ വിശ്വസിക്കുന്നത് അസത്യത്തിലും ഹിംസയിലുമാണ്. പേപ്പർ ചോർച്ച, വിദ്യാഭ്യാസച്ചെലവ് വർദ്ധിക്കൽ, വിദ്യാർത്ഥി ആത്മഹത്യകൾ എന്നിവ രാജ്യത്തിന്റെ ഭാവിയെ തകർക്കുന്നവയാണ്.
ഈ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.” അതേസമയം, പ്രതിഷേധ വേദിയിൽ വെച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെക്ക് നേരെ മഷിയേറുണ്ടായി. ജൂലൈ 18, 2026-ൽ നടന്ന പ്രതിഷേധത്തിനിടെ സംസാരിക്കവെ ഒരു സ്ത്രീയാണ് ഇദ്ദേഹത്തിന് നേരെ മഷി ഒഴിച്ചത്.
സംഭവത്തിന് പിന്നാലെ, “നീല എന്റെ നിറമാണ്… ജയ് ഭീം!” എന്ന് അഭിജിത് ദിപ്കെ തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. മഷിയെറിഞ്ഞ വ്യക്തിയുടെ ലക്ഷ്യത്തെക്കുറിച്ചോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമല്ല.
സോനം വാങ്ചുക്കിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ ആഗ്മോ സഫ്ദർജംഗ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് കത്ത് നൽകി. വാങ്ചുക്കിനെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നും, കുടുംബത്തിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന് മരുന്നോ ഭക്ഷണമോ നൽകരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ജന്തർ മന്തറിലെ പ്രതിഷേധം ശക്തമാവുകയാണ്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളും എസ്എഫ്ഐ, ഐസ തുടങ്ങിയ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും ജന്തർ മന്തറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

