തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം ചാന്നാങ്കരയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നിരിക്കുന്നത്. ചാന്നാങ്കര സ്വദേശിനിയായ മെഴ്സി (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.
കൊല്ലപ്പെട്ട മെഴ്സിയും ചെറുമകൻ ഷിബിനും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.
രാവിലെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും, ഇതിന്റെ തുടര്‍ച്ചയായി ഷിബിന്‍ മെഴ്സിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൃത്യത്തിന് ശേഷം ചോരപുരണ്ട
കത്തിയുമായി വീടിനു പുറത്തേക്ക് വന്ന ഷിബിന്‍ തന്നെയാണ് കൊലപാതക വിവരം അയല്‍വാസികളോട് വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കഠിനംകുളത്തു നിന്നുമാണ് പോലീസ് പിടികൂടി കസ്റ്റഡിയില്‍ എടുത്തത്.
പ്രതിക്ക് എന്തെങ്കിലും തരത്തിലുള്ള ലഹരിയുപയോഗത്തിന്റെ പശ്ചാത്തലമുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

