വഖഫ് ബോർഡ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം.
ബി.ജെ.പി നേതാവ് നൽകിയ ഹർജിയെ കോടതിയിൽ സർക്കാർ പിന്തുണച്ച നടപടിയിൽ ഗൗരവമായ ആശങ്കയാണ് പത്രം പ്രകടിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ ഈ നിലപാട് അങ്ങേയറ്റം അമ്പരപ്പിക്കുന്നതാണെന്നും, ഇത് ആരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും എഡിറ്റോറിയലിലൂടെ പത്രം ചോദ്യം ചെയ്യുന്നു.
വഖഫ് ബോർഡ് നിയമ ഭേദഗതിക്കെതിരായ നിലപാടുകൾ സുപ്രീം കോടതിയിൽ ശക്തമായി ഉന്നയിക്കുന്നതിന് സർക്കാർ തയ്യാറായില്ലെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് ആവർത്തിക്കുന്ന സർക്കാരിന്റെ നടപടികൾ ഇരട്ടത്താപ്പാണെന്നും സുപ്രഭാതം വിമർശിക്കുന്നു.
സർക്കാരിന്റെ മതേതര പ്രതിഛായക്ക് കളങ്കമേൽപ്പിക്കുന്ന വീഴ്ചയാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.
വഖഫ് കേസുമായി ബന്ധപ്പെട്ട് സർക്കാരിന് സംഭവിച്ച വീഴ്ചകൾ എത്രയും വേഗം തിരുത്തണമെന്നും പത്രം ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

