കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന് പിന്നാലെ നവവരനെ മരിച്ച നിലയിൽ കണ്ടെത്തി. 27-കാരനായ നബി റസൂലാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
പ്രണയവിവാഹത്തെ തുടർന്നുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. പതിനഞ്ച് ദിവസം മുമ്പാണ് വിവാഹമോചിതയായ യുവതിയെ നബി റസൂൽ പ്രണയിച്ച് വിവാഹം കഴിച്ചത്.
വധുവിന്റെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ, യുവാവിന്റെ കുടുംബം ഇരുവരെയും സ്വീകരിക്കുകയും വ്യാഴാഴ്ച വിവാഹ സൽക്കാരം സംഘടിപ്പിക്കുകയും ചെയ്തു.
ചടങ്ങുകൾക്ക് ശേഷം വ്യാഴാഴ്ച രാത്രി 11.30-ഓടെ സുഹൃത്തിന്റെ ഫോൺ കോൾ വന്നതിനെത്തുടർന്ന് നബി റസൂൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. പുലർച്ചെ രണ്ട് മണിയായിട്ടും മകൻ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് വീടിന് ഏകദേശം 700 മീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബെല്ലാരി ജില്ലാ പോലീസ് സൂപ്രണ്ട് സുമൻ ഡി.
പെണ്ണേക്കർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി.
കൗൾ ബസാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. വധുവിന്റെ കുടുംബാംഗങ്ങളുടെ പങ്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

