സംസ്ഥാന സർക്കാരിന്റെ കന്നി ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. നിലവിലെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
സംസ്ഥാനത്തിന്റെ വരുമാന വർധന ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ആർ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രി എന്ന പ്രത്യേകത കൂടി ഈ അവതരണത്തിനുണ്ട്.
വിഭവ സമാഹരണത്തിനായി സർക്കാർ സ്വീകരിക്കാൻ പോകുന്ന കർശന നടപടികൾ എന്തൊക്കെയായിരിക്കുമെന്ന ആകാംക്ഷയിലാണ് സാമ്പത്തിക വിദഗ്ധരും പൊതുജനങ്ങളും. കേന്ദ്ര വിഹിതത്തിൽ ഉണ്ടായ 20,000 കോടി രൂപയുടെ കുറവ് സംസ്ഥാനത്തിന്റെ ബജറ്റ് ആസൂത്രണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നതിലായിരിക്കും ബജറ്റിൽ മുഖ്യ ശ്രദ്ധ കേന്ദ്രീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

