ഡോക്ടർ കെ ജെ റിനയെ തസ്തികയിൽ നിന്ന് മാറ്റിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ രംഗത്ത്. സർക്കാർ തീരുമാനങ്ങളെ അനുസരിക്കാത്ത ഉദ്യോഗസ്ഥർ താൻ അധികാരത്തിലിരിക്കുമ്പോൾ ആ സ്ഥാനങ്ങളിൽ തുടരില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഇതൊരു സർക്കാർ പരാജയമായി കാണേണ്ടതില്ലെന്നും, നീതി തേടി മേൽക്കോടതികളെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: “മുകളിലും കോടതികൾ ഉണ്ട്.
സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ കെ മുരളീധരൻ ഈ കസേരയിൽ ഇരിക്കുമ്പോൾ ആ സ്ഥാനത്തുണ്ടാകില്ല. സർക്കാരിനെരു തിരിച്ചടിയല്ല അതിനും മേലെ കോടതികൾ ഉണ്ട്.
ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കണം താൻ ആ ശൈലിക്കാരൻ ആണ്. ആ തീരുമാനങ്ങൾ ഇനിയും ഉണ്ടാകും.
തുരപ്പൻ പണി നടത്തുന്ന ആരെയും കസേരയിൽ ഇരുത്തില്ല. ബാക്കിയുള്ള കാര്യങ്ങൾ മേൽ കോടതിയിൽ പറഞ്ഞോളാമെന്നും”.
ഭരണപരമായ കാര്യങ്ങളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ താൻ വിട്ടുവീഴ്ച ചെയ്യില്ലെന്നും, സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ തുടരുമെന്നും മന്ത്രി ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

