ആഭിചാരക്രിയകൾക്കിടെ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബിജെപി മുൻ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗവും പോരുവഴി പഞ്ചായത്ത് സമിതി മുൻ പ്രസിഡന്റുമായിരുന്ന ടി.
രഞ്ജു (52) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതിൽ (അമ്പാടി) സ്വദേശിയാണ് പ്രതി.
ഈമാസം 10-ന് നെല്ലിമുകൾ മുണ്ടപ്പള്ളി മുളമുക്കിലുള്ള പെൺകുട്ടിയുടെ വസതിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അർദ്ധരാത്രിയിൽ ആഭിചാര കർമ്മങ്ങളും പ്രത്യേക പൂജകളും നടത്തുന്നതിനിടെയാണ് പ്രതി പെൺകുട്ടിക്ക് നേരെ അതിക്രമത്തിന് മുതിർന്നത്.
ആഭിചാരക്രിയകൾ നിർവഹിക്കുന്നതിനായി പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ് ഇയാളെ ബന്ധപ്പെട്ട് വീട്ടിലേക്ക് വരുത്തിയത്. പരിചയക്കാരനായ മറ്റൊരു സുഹൃത്ത് വഴിയാണ് ഇയാൾക്ക് കുടുംബവുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചത്.
പൂജാകർമ്മങ്ങൾ നടക്കുന്നതിനിടെ പെൺകുട്ടിയെ മറ്റൊരു മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തിയ ശേഷം ഇയാൾ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

