മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത സമരത്തിന്റെ മുൻപന്തിയുണ്ടായിരുന്നയാളാണ് ഇൻഫ്ലുവൻസർ ധ്രുവ് റാഠി. കഴിഞ്ഞ ദിവസം കരുതൽ തടങ്കലിലെടുത്ത ധ്രുവ് റാഠിയെ ഇന്ന് ഡൽഹി പൊലീസ് വിട്ടയച്ചിട്ടുണ്ട്.
യൂട്യൂബിൽ രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ദേഹം ജർമനിയിൽ ഭാര്യയ്ക്കും മകനുമൊപ്പമാണ് താമസിക്കുന്നത്. ധ്രുവിന്റെ ഇന്ത്യൻ പൗരത്വം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.
എന്നാൽ താൻ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ധ്രുവ് റാഠി പുറത്തുവിട്ടിട്ടുണ്ട്. ഇതിനിടയിലാണ് ധ്രുവിന്റെ സമ്പാദ്യവും വാഹന കളക്ഷനും ചർച്ചയായത്.
വിവിധ ഓൺലൈൻ പോർട്ടലുകളിലെ റിപ്പോർട്ട് പ്രകാരം 58 കോടി രൂപയാണ് ധ്രുവ് റാഠിയുടെ ആകെ സമ്പാദ്യം. യൂട്യൂബ് ഇൻഫ്ലുവൻസർമാരുടെ സമ്പാദ്യവും മറ്റും ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റുകളിലെ കണക്ക് പ്രകാരം ധ്രുവ് റാഠിക്ക് 100 കോടി രൂപ വരെ വരുമാനമുണ്ട്.
രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും കൈകാര്യം ചെയ്യുന്ന യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനമാണ് പ്രധാനമായുള്ളത്. ഇതിനു പുറമെ ലൈഫ് സ്റ്റൈൽ, ട്രാവൽ കണ്ടന്റുകൾ ചെയ്യുന്ന മറ്റൊരു ചാനൽ കൂടി ധ്രുവിനുണ്ട്.
ഇവയിൽ നിന്നെല്ലാം പ്രതിമാസം 60 ലക്ഷം രൂപ വരെ ധ്രുവ് റാഠിക്ക് വരുമാനം ലഭിക്കുമെന്നാണ് വിവരം. ഇതിനു പുറമെ ബ്രാൻഡുകളുമായുള്ള സഹകരണം, സ്പോൺസർഷിപ്പ് തുടങ്ങിയ മാർഗങ്ങളിലൂടെയും വരുമാനമെത്തും.
ഇക്കാര്യങ്ങൾ ധ്രുവ് പരസ്യമാക്കിയിട്ടില്ല. നാല് കാറുകളും ധ്രുവ് റാഠിക്ക് സ്വന്തമായുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ടെസ്ല മോഡൽ 3, റേഞ്ച് റോവർ പി400ഇ, ബിഎംഡബ്ല്യു 5 സീരീസ്, മെഴ്സിഡസ് ബെൻസ് ജിഎൽസി ക്ലാസ് എന്നീ കാറുകളാണ് ധ്രുവ് റാഠിയുടെ പേരിലുള്ളത്. ഇതിനു പുറമെ ചില സ്റ്റാർട്ടപ്പ് കമ്പനികളിലും ധ്രുവ് റാഠിക്ക് നിക്ഷേപമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

