തിരഞ്ഞെടുക്കപ്പെട്ട കുടുംബപ്രേക്ഷകരുടെ വലിയ സ്വീകാര്യതയോടെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഫൺ ഫാമിലി എന്റർടെയ്നർ ആയ ‘അവറാച്ചൻ ആൻഡ് സൺസ്’.
ചിത്രം ഇപ്പോൾ വിജയകരമായ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിലുടനീളം 200ലധികം തിയറ്ററുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ സിനിമ പ്രദർശനം തുടരുന്നത്.
ഈ നേട്ടം ഔദ്യോഗികമായി പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ബിജു മേനോൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരനിരയാണ് അണിനിരന്നിരിക്കുന്നത്.
ഉർവശി, ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.
സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച മറ്റ് പ്രമുഖർ ഇവരാണ്: സഹ നിർമ്മാണം – ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഓ പി – സജിത് പുരുഷൻ, എഡിറ്റിംഗ് – ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം – സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ – അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ – അജി കുറ്റിയാനി, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, മേക്കപ്പ് – റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ – ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ – ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – ബിജിത് ധർമടം, മാർക്കറ്റിംഗ് – സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് – ബ്രിങ് ഫോർത്ത്, വി എഫ് എക്സ് – പ്രോമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ – ടെൻ പോയിന്റ്, പി ആർ ഓ – പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

