മുടിയുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും മുട്ട അത്യുത്തമമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ തുടങ്ങിയ ബി-കോംപ്ലക്സ് വിറ്റാമിനുകൾ, സിങ്ക് തുടങ്ങിയ ധാതുക്കൾ എന്നിവ മുടിയിഴകളുടെ പോഷണത്തിന് സഹായിക്കുന്നു. മുടിയുടെ അടിസ്ഥാന ഘടകമായ കെരാറ്റിൻ ലഭ്യമാക്കുന്നതിലൂടെ മുടിയിഴകൾക്ക് ബലവും തിളക്കവും നൽകാനും, മുടി കൊഴിച്ചിൽ ഫലപ്രദമായി തടയാനും മുട്ടയ്ക്ക് സാധിക്കും.
മുടിയുടെ വളർച്ച വേഗത്തിലാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന വിവിധ ഹെയർ പാക്കുകൾ താഴെ നൽകുന്നു. 1.
**മുട്ടയും കറ്റാർവാഴയും:** രണ്ട് മുട്ടയുടെ വെള്ളയും രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിക്കുക. ഇത് 10 മിനിറ്റ് വെച്ച ശേഷം തലയിൽ പുരട്ടുക.
15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. കറ്റാർവാഴ മുടിക്ക് ആവശ്യമായ ജലാംശം നൽകുന്നു.
വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടമായ ഈ മിശ്രിതം മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. 2.
**മുട്ടയും ഉലുവയും:** രണ്ട് മുട്ടയും അൽപം ഉലുവ പേസ്റ്റും ചേർത്ത് മിശ്രിതമാക്കുക. ഇത് തലയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
പ്രോട്ടീൻ സമ്പുഷ്ടമായ ഉലുവയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിനിക് ആസിഡും ലെസിതിനും തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇത് മുടിയെ കണ്ടീഷൻ ചെയ്യുന്നതിനൊപ്പം താരൻ അകറ്റാനും മുടിയുടെ കനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
3. **മുട്ട, എണ്ണ, തൈര്:** രണ്ട് മുട്ടയുടെ വെള്ള, ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ അല്ലെങ്കിൽ ബദാം ഓയിൽ, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് തയ്യാറാക്കുന്ന പാക്ക് തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

