ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പിഴയീടാക്കിയ നടപടിയിൽ അടൂർ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഗതാഗത വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മന്ത്രി സി.പി ജോൺ നൽകിയ പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് രംഗത്തെത്തിയ അബിൻ വർക്കി എംഎൽഎ, പിഴത്തുക അടച്ചുതീർക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നെജോ മെഴുവേലിക്ക് നിർദേശം നൽകിയിരുന്നു.
തുടർന്ന് എംഎൽഎ നേരിട്ട് ഗതാഗത മന്ത്രിയുമായി വിഷയത്തിൽ ചർച്ചകൾ നടത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് വിവാദമായ രീതിയിൽ പിഴ ചുമത്തിയ അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

