കുറവിലങ്ങാട് എക്സിക്യൂട്ടീവ് ക്ലബ്ബിന്റെ കുടുംബ സംഗമവും 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജലവിഭവ/ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ സ്വീകരണവും ഈ മാസം 24-ന് വൈകിട്ട് ആറിന് ക്ലബ് ഹൗസിൽ വെച്ച് സംഘടിപ്പിക്കും. റോബി ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഐഎപി മുൻ ജില്ലാ പ്രസിഡന്റും തെള്ളകം മെറ്റീര ഹോസ്പിറ്റൽ ഡയറക്ടറും പ്രമുഖ ശിശുരോഗ വിദഗ്ധനുമായ ഡോ.
ജോസഫ് പാറ്റാനി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടക്കും.
എസ്എസ്എൽസി പരീക്ഷയിൽ കുറവിലങ്ങാട് ബോയ്സ്/ ഗേൾസ് ഹൈസ്കൂളിൽ നിന്നു മികച്ച വിജയം വരിച്ച രണ്ട് കുട്ടികൾക്ക് 5000 രൂപ വീതം സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാൻ ഡോ. വി.എ.ജോസഫ് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് നൽകും.
കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച വിജയം നേടിയ നാല് കുട്ടികൾക്ക് 2500 രൂപ വീതം ഫാദർ ജോർജ് ആശാരി പറമ്പിൽ മെമ്മോറിയൽ സ്കോളർഷിപ്പും വിതരണം ചെയ്യും. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി റോളി മുട്ടപ്പള്ളിൽ (പ്രസിഡന്റ്), രമേഷ് അഗസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), ജെയിംസ് ചേരവേലിൽ (സെക്രട്ടറി), പ്രഫ.
ബോബി സൈമൺ (ജോയിന്റ് സെക്രട്ടറി), ജെയ്സൺ വല്ലടി (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. കഴിഞ്ഞ 15 വർഷമായി കുറവിലങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ഉദ്യോഗസ്ഥ കൂട്ടായ്മയാണ് എക്സിക്യൂട്ടീവ് ക്ലബ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

