ദില്ലിയിൽ കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവം ക്രമസമാധാന പാലനത്തിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമാണെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റിലായ നേതാക്കളെ കോടതിയിൽ ഹാജരാക്കിയതെന്നും തുടർന്ന് ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെന്നും അധികൃതർ അറിയിച്ചു.
50,000 രൂപ കെട്ടിവെക്കണമെന്നും, അടുത്ത ഒരു വർഷത്തേക്ക് നല്ല നടപ്പും സമാധാനം പാലിക്കണമെന്നുമുള്ള കർശന വ്യവസ്ഥയിലാണ് സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർക്ക് ജാമ്യം അനുവദിച്ചത്. അനുമതിയില്ലാതെ ജന്ദർ മന്തറിലും പരിസരങ്ങളിലും പ്രതിഷേധ സമരം നടത്താൻ ശ്രമിച്ച പശ്ചാത്തലത്തിലാണ് സിജെപി നേതാക്കൾക്കെതിരെ ദില്ലി പോലീസ് മുൻകരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്.
അറസ്റ്റ് നടപടിക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വ്യാപകമായ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ നിയമപരമായി പാലിക്കേണ്ട
എല്ലാ നടപടിക്രമങ്ങളും കൃത്യമായി പൂർത്തിയാക്കിയ ശേഷമാണ് നേതാക്കളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

