സംസ്ഥാനത്ത് പുതുതായി ചുമതലയേൽക്കുന്ന മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്ന് തീരുമാനം. നിലവിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ തന്നെയാകും പുതിയ മന്ത്രിമാർക്കും അനുവദിക്കുക.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത നിറത്തിലുള്ള വാഹനങ്ങൾ നിലവിലെ മന്ത്രിമാർക്ക് നൽകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന പിണറായി വിജയന് തന്നെ ഈ വാഹനം കൈമാറണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
അതേസമയം, വി.ഡി. സതീശന് വി.എൻ.
വാസവൻ ഉപയോഗിച്ചിരുന്ന കാർ അനുവദിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ ഏറ്റവും അവസാനമായി വാങ്ങിയ വാഹനമാണിത്.
മറ്റ് മന്ത്രിമാർക്കുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കും. വാഹനങ്ങളുടെ നമ്പർ തൽക്കാലം ക്രമരഹിതമായാണ് അനുവദിക്കുക.
എന്നാൽ, ഏതെങ്കിലും മന്ത്രിമാർ പ്രത്യേകമായി നമ്പർ മാറ്റണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ വരുത്തും. കേരളത്തിലെ മന്ത്രിമാരുടെ വാഹന ഉപയോഗത്തിന്റെ ചരിത്രം പരിശോധിച്ചാൽ 2006 വരെ ഭൂരിഭാഗം പേരും അംബാസഡർ കാറുകളാണ് ഉപയോഗിച്ചിരുന്നത്.
2004-ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മന്ത്രിമാർ ആവശ്യപ്പെട്ടതനുസരിച്ച് മറ്റ് വാഹനങ്ങൾ വാങ്ങിത്തുടങ്ങിയത്. തുടർന്ന് ഇന്നോവ കാറുകൾ മന്ത്രിസഭയുടെ ഭാഗമായി.
2016-ൽ ഇന്നോവ ക്രിസ്റ്റ കാറുകൾ നിലവിൽ വന്നു. 2022-ൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കിയ കാർണിവൽ കൂടി വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഈ വാഹനങ്ങളെല്ലാം കറുത്ത നിറത്തിലുള്ളവയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

