പത്തനംതിട്ട ജില്ലയിലെ കോന്നി എലിയറക്കലിന് സമീപം ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ദേവികുളം മുൻ എംഎൽഎ എകെ മണിക്ക് പരിക്കേറ്റു.
തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം നടന്നത്.
സംഭവത്തിൽ മുൻ എംഎൽഎ എകെ മണി, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജാ റാം, ഒപ്പമുണ്ടായിരുന്ന ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ഇവർ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

