രാജ്യത്ത് ആദ്യമായി സംസ്ഥാന പോലീസ് ഹെഡ്ക്വാർട്ടേഴ്സുകളിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും ജീവൻരക്ഷാ പ്രാഥമിക ശുശ്രൂഷയിൽ സിപിആർ പരിശീലനം നൽകി. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയും വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും സംയുക്തമായാണ് ഈ സുപ്രധാന പദ്ധതി നടപ്പിലാക്കിയത്.
ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള സംസ്ഥാനതല ബോധവൽക്കരണ പദ്ധതിയായ ‘മിഷൻ 100കെ’യുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഹെഡ്ക്വാർട്ടേഴ്സുകളിലെ ഉദ്യോഗസ്ഥർക്ക് “കേരള ഫസ്റ്റ് റെസ്പോണ്ടർ” പദവി ലഭിച്ചു.
ഹൃദയസ്തംഭനം പോലെയുള്ള അത്യാഹിത ഘട്ടങ്ങളിൽ ആംബുലൻസ് എത്തുന്നതിന് മുൻപുള്ള ആദ്യ മിനിറ്റുകളിൽ നൽകുന്ന കൃത്യമായ പ്രഥമശുശ്രൂഷ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അപകടസ്ഥലങ്ങളിലും ജനക്കൂട്ടങ്ങളിലും ആദ്യം എത്തിച്ചേരുന്നവരിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതിനാൽ, ഈ പരിശീലനം സംസ്ഥാനത്തിന്റെ അടിയന്തര പ്രതികരണ സംവിധാനത്തിന് വലിയ രീതിയിലുള്ള കരുത്ത് പകരും.
പരിപാടിയുടെ ഭാഗമായി, വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവിന്റെ പേട്രൺ അംബാസഡർ ടി.പി. ശ്രീനിവാസൻ ഐഎഫ്എസ്, ആസ്റ്റർ മെഡ്സിറ്റി എമർജൻസി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.
ജോൺസൺ കെ. വർഗീസ് എന്നിവർ ഒപ്പിട്ട
അനുമോദന സർട്ടിഫിക്കറ്റ് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ഐജി ഹര്ഷിത അട്ടല്ലൂരി ഐപിഎസിന് സമ്മാനിച്ചു. ചടങ്ങിൽ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എഐജി (പേഴ്സണൽ) ജി.
പൂങ്കുഴലി ഐപിഎസ്, ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് കാദർ, വിസ്ഡം4ഫույച്ചർ ഫൗണ്ടർ ആൻഡ് പ്രോജക്ട് ഡയറക്ടർ മൈക്കിൾ മാത്യു തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഷുഹൈബ് കാദർ വ്യക്തമാക്കി.
എയർഫോഴ്സ്, നേവി ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളും ഈ സുപ്രധാന ജീവൻരക്ഷാ പരിശീലനം അഭ്യസിപ്പിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവൻരക്ഷാ പരിശീലനത്തിൽ കേരളം ഇന്ന് രാജ്യത്തിന് തന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വിസ്ഡം4ഫ്യൂച്ചർ ഫൗണ്ടർ ആൻഡ് പ്രോജക്ട് ഡയറക്ടർ മൈക്കിൾ മാത്യു പറഞ്ഞു.
പരിശീലനം ലഭിച്ച ഓരോ വ്യക്തിക്കും ഒരു ജീവൻ വരെ രക്ഷിക്കാൻ സാധിക്കുമെന്നും, കേരളത്തിന്റെ ഈ മാതൃക മറ്റ് സംസ്ഥാനങ്ങൾക്കും വലിയ പ്രചോദനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘മിഷൻ 100കെ’ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ജില്ലാ പോലീസ് യൂണിറ്റുകൾ, മറ്റ് സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവടങ്ങളിലേക്കും പരിശീലനം കൂടുതൽ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

