ഡല്ഹിയില് നിന്നും പുറത്തുവരുന്ന പ്രധാന വിവരമനുസരിച്ച്, ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്ത സിജെപി കണ്വീനര് അഭിജീത് ദീപ്കെക്ക് സ്പെഷ്യല് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. കര്ശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം നല്കിയിരിക്കുന്നത്.
അടുത്ത ഒരു വര്ഷക്കാലം പ്രദേശത്ത് സമാധാനം ഉറപ്പാക്കണമെന്നാണ് പ്രധാനപ്പെട്ട ഉപാധി.
കഴിഞ്ഞ വെള്ളിയാഴ്ച സിജെപി ആഹ്വാനംചെയ്ത തിരംഗ മാര്ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ മാര്ച്ചില് പങ്കെടുക്കാന് പുറപ്പെട്ട
അഭിജീത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്ന്ന് ഇന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.
പ്രതിഷേധപരിപാടികള് തടയുന്നതിന്റെ ഭാഗമായുള്ള കരുതല് അറസ്റ്റാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതേസമയം, ഇന്നലെ തിരംഗ മാര്ച്ചിനിടെ കസ്റ്റഡിയില് എടുത്ത ഐസ അധ്യക്ഷ നേഹ ബോറയെ പുലര്ച്ചെയോടെ വിട്ടയച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

