കൊച്ചി: മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനികൂപ്പര് വാഹനാപകട കേസില് പ്രതികള്ക്ക് തിരിച്ചടി.അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ ഒന്നാം പ്രതി സുഹൈല് സജീവ് ഉള്പ്പെടെയുള്ള നാല് പേരുടെ ജാമ്യാപേക്ഷയും തള്ളിയത്.
കോടതിയില് വാദത്തിനിടെ മരിച്ചവരുടെ മേല് കുറ്റംചുമത്തുന്ന സമീപനമാണ് പ്രതിഭാഗം സ്വീകരിച്ചത്. എന്നാല് ഇത് അംഗീകരിക്കാന് കോടതി തയ്യാറായില്ല.
ഇതിനിടെ, മുഖ്യപ്രതിയായ സുഹൈല് സജീവ് മുന്പും സമാനമായ രീതിയില് അപകടങ്ങള് ഉണ്ടാക്കിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില് അന്വേഷണ സംഘം അന്വേഷണം ഊര്ജിതമാക്കി. കഴിഞ്ഞ നവംബറില് ആലപ്പുഴയില് വെച്ച് ഇതേ മിനികൂപ്പര് വാഹനം ഉള്പ്പെട്ട
മറ്റൊരു അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള് പൊലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല് തെളിവുകള് ശേഖരിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

