സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഡിവൈൻ ക്ലാര ഡോൺ പങ്കുവെച്ച പുതിയ വീഡിയോയും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും വലിയ ചർച്ചയാകുന്നു. നടി ഡിംപിള് റോസിന്റെ സഹോദരൻ ഡോൺ ടോണിയുമായുള്ള വിവാഹത്തോടെയാണ് ഡിവൈൻ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്.
മുൻകാല വിവാഹബന്ധങ്ങളുടെ പശ്ചാത്തലവും വേദനാജനകമായ ഭൂതകാലമുള്ള ഒരാളെയുളള ജീവിതപങ്കാളിയാക്കുമ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും കഴിഞ്ഞ ദിവസം ഡിവൈൻ ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ചില മാധ്യമങ്ങളും പേജുകളും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും തമ്പ്നെയിലുകളും നൽകി വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് താരം രംഗത്തുവന്നിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഡിവൈൻ നടത്തിയ പ്രതികരണത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ: “”ഞാൻ കഴിഞ്ഞ ദിവസം ഒരു വീഡിയോ ഇട്ടിരുന്നു. വേദനാജനകമായ ഭൂതകാലമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചാണ് അതിൽ സംസാരിച്ചത്.
മിസ് ലീഡ് ചെയ്യുന്ന തമ്പ് നെയിലുകളും ഫോട്ടോകളും വെച്ച് ചിലർ പോസ്റ്റും വാർത്തയുമിട്ട് കണ്ടു. ദയവ് ചെയ്ത് കുട്ടികളുടെ ഫോട്ടോയൊന്നും അത്തരം തമ്പ് നെയിലുകളിൽ വെക്കാതിരിക്കുക.
ചിലരോട് നേരിട്ട് വിളിച്ച് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്റെ ഫോട്ടോ കൊടുത്തോളൂ.
പക്ഷേ, തലക്കെട്ടിനായി ഉപയോഗിക്കുന്ന വാക്കുകൾ പലതും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പലതും അസഹനീയമായ ക്യാപ്ഷനുകളാണ്.
ഫോട്ടോസ് ഇടുമ്പോൾ പഴയ വെഡ്ഡിങ് ഫോട്ടോസ് കുത്തി കയറ്റി ഇടാതിരിക്കുക. അതിനുള്ള ബോധമെങ്കിലും കാണിക്കുക.
പേജിന് വ്യൂസ് ഉണ്ടാക്കാനും ഫോളോവേഴ്സ് വരാനുമാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം. ഒരു സമയം വരെ ഇത്തരം കാര്യങ്ങൾക്ക് ഞാൻ റിയാക്ട് ചെയ്തിട്ടില്ല.
സത്യം പറഞ്ഞാൽ സോഷ്യൽമീഡിയിൽ ഫോട്ടോ ഇടാൻ തന്നെ പേടിയാണിപ്പോൾ. ഒരു മയത്തിൽ തമ്പ്നെയിൽ ഇടുക.
ഇതിൽ നിന്നും എന്ത് സുഖമാണ് കിട്ടുന്നത്?””
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

