കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും സൂപ്പർ താരം ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പിൽ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ആവശ്യപ്പെട്ടു. ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരെ കൂടുതൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിലെ സാമ്പത്തിക സ്രോതസ്സുകളും ഇടപാടുകളും വിശദമായി പരിശോധിച്ചാല്‍ ഇതിലും വലിയ സാമ്പത്തിക തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മാത്രം ഏകദേശം 1050 കോടി രൂപയുടെ വലിയ തോതിലുള്ള പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്നും സാബു എം ജേക്കബ് ഗുരുതരമായ ആരോപണം ഉന്നയിച്ചു.
മാധ്യമപ്രവര്‍ത്തനത്തിന്റെ മറവിലാണ് ഇത്തരം സാമ്പത്തിക ഇടപാടുകളെല്ലാം നടത്തിവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫുട്ബോള്‍ ഇതിഹാസം മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ വഞ്ചന അവരുടെ ഇതുവരെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ചെറിയ ഒരു ഭാഗം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

