നമ്പർ പ്ലേറ്റ് പതിക്കാതെ കോയമ്പത്തൂർ– നെടുമ്പാശേരി റൂട്ടിൽ സർവീസ് നടത്തിയ വാഹനം മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കാക്കനാട് മേഖലയിലാണ് സംഭവം.
റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നെങ്കിലും, പുതിയ വാഹനത്തിനുള്ള അതീവ സുരക്ഷാ നമ്പർ പ്ലേറ്റ് ഡീലർ കൈമാറിയിരുന്നില്ല. നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം ഉടമയ്ക്ക് കൈമാറരുതെന്നാണ് നിയമം.
ഈ സാഹചര്യത്തിൽ വീഴ്ച വരുത്തിയ ഡീലർക്കെതിരെയും നോട്ടീസ് നൽകി നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹൈവേ പട്രോളിങ്ങിനിടയിലാണ് എൻഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോസ് തങ്കച്ചൻ വാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് വാഹനത്തിന് 6,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

