തിരുവനന്തപുരം: എല്‍ഡിഎഫ് യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാതെ സിപിഐ. ഉപനേതൃ സ്ഥാന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്നലെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു.
യോഗത്തില്‍ ആവശ്യം ഉന്നയിക്കാതിരുന്ന സാഹചര്യത്തില്‍ സിപിഐയുടെ അടുത്ത നീക്കം എന്താകുമെന്നതാണ് ആകാംക്ഷ. ആവശ്യം യോഗത്തില്‍ പറയാത്തത് സിപിഐ പിന്നോട്ടുപോകുന്നതിന്റെ സൂചനയാണെന്നും സംശയങ്ങളുണര്ത്തുന്നുണ്ട്.
പ്രതിപക്ഷ ഉപനേതൃസ്ഥാനം എല്‍ഡിഎഫ് വിഷയമല്ലെന്നും അത് സിപിഐഎമ്മും സിപിഐയും തമ്മിലുള്ള വിഷയമാണെന്നുമാണ് ബിനോയ് വിശ്വത്തിന്റെ വിശദീകരണം. സംസ്ഥാനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് പറഞ്ഞു.
നൂറ് ദിവസത്തിന് ശേഷമാണ് മുന്നണി യോഗം ചേര്‍ന്നത്. സെപ്തംബര്‍ അവസാനം വീണ്ടും എല്‍ഡിഎഫ് യോഗം ചേരും.
രണ്ട് മണിക്കൂറിലേറെ നേരം നീണ്ടുനിന്ന യോഗമാണ് തിരുവനന്തപുരത്ത് നടന്നത്. ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച സ്ഥിതിക്ക് ഇതില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ല എന്നായിരുന്നു സിപിഐയിലെ പൊതുവികാരം.
സിപിഐക്ക് ആ സ്ഥാനത്തിന് അര്‍ഹതയുണ്ട് എന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റേയും നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

